ലഖ്‌നോ: കശ്മീർ ഫയൽസിന്റെ അണിയറ പ്രവർത്തകരെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

കശ്മീർ ഫയൽസ് അണിയറപ്രവർത്തകർക്കൊപ്പം ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ബോണി കപൂർ എന്നിവർക്കും ചടങ്ങിന് ക്ഷണമുണ്ട്. കശ്മീർഫയൽസ് നടൻ അനുപംഖേർ സംവിധായകൻ വിവേക് അഗ്‌നിഹോത്രി തുടങ്ങിയവരും ചടങ്ങിനെത്തും.

മാർച്ച് 25ന് ലഖ്‌നോവിലെ അടൽ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. 20,000ത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. യു.പിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി വീണ്ടും അധികാരത്തിലെത്തിയിരുന്നു.