ജയ്പൂർ: മദ്യ ലഹരിയിൽ ബഹളമുണ്ടാക്കി വീണ 25 കാരിയെ പൊലീസിന്റെ മുന്നിൽ വെച്ച് ഓട്ടോ ഡ്രൈവർമാർ നിലത്തിട്ട് ചവിട്ടി മർദിച്ചു. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ ഭരത്പൂരിലായിരുന്നു സംഭവം.

നിലത്ത് വീണ യുവതിയെ രണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിക്കുന്ന വിഡിയോ പുറത്താകുകയായിരുന്നു. ദൃശ്യം വൻതോതിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. യുവതിയെ മർദിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനും മറ്റു ചിലരും നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം.

മദ്യലഹരിയിലായിരുന്ന യുവതി തങ്ങളോട് വഴക്കിടുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാരിലൊരാൾ ആരോപിച്ചു. മഹേഷ്, ചരൺ സിങ് എന്നിവരാണ് യുവതിയെ മർദിച്ചത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിരുന്നെന്നും യുവതിയുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എസ്.എച്ച്.ഒ പറഞ്ഞു.