- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ധനവില മരവിപ്പിച്ച 137 ദിവസം; എണ്ണക്കമ്പനികളുടെ നഷ്ടം 19000 കോടിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും രാജ്യത്തെ റീടെയ്ൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്തത് എണ്ണക്കമ്പനികൾക്ക് കനത്ത തിരിച്ചടിയായെന്ന് മൂഡിസ് ഇൻവെസ്റ്റർ സർവീസിന്റെ കണക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.
നിയന്ത്രങ്ങൾ നീങ്ങിയതോടെ രാജ്യത്ത് ഇന്ധന വില കുതിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് നവംബർ നാലിന് എക്‌സൈസ് നികുതി കുറച്ച ശേഷം പിന്നീട് വില വർധിപ്പിച്ചത് മാർച്ച് 21 നാണ്. അതിനിടെ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 82 ഡോളറിൽ നിന്ന് 140 ഡോളർ വരെ ഉയർന്ന ശേഷം 111 ഡോളറിലേക്ക് താഴ്ന്നു.
മാർച്ച് 22 നും 23 നും 80 പൈസ വീതം വർധിപ്പിച്ച എണ്ണക്കമ്പനികൾ, റീടെയ്ൽ രംഗത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നാളെയും ഉയർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർധിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്