- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷത്തിന്റെ ഇവിടുത്തെ കളി ഡൽഹിയിൽ നടപ്പില്ല; അതാണ് അവിടെ നിന്ന് കിട്ടിയ മറുപടി; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത് എന്നും കോടിയേരി

കണ്ണൂർ: പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയത് പ്രതീക്ഷ നൽകുന്ന കൂടിക്കാഴ്‌ച്ചയാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് കെ.റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ എല്ലാം സംസാരിക്കാൻ അവസരം കിട്ടി. ഇപ്പോഴങ്ങനെ ആശങ്കപ്പെടേണ്ട കാര്യമുണ്ടൊന്നും തോന്നുന്നില്ല.
നിഷേധാത്മകമായ നിലപാട് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായില്ല. കാരണം കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ചു നടത്തുന്ന പദ്ധതിയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ്. കേന്ദ്രസർക്കാരും അതു സംബന്ധിച്ചു നിഷേധാത്മക നിലപാട് ഇതുവരെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടു ഇപ്പോൾ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല.
ഗവർണർ എല്ലാ പ്രശ്നങ്ങളിലും പ്രതികരിക്കാറുണ്ട്. എന്നാൽ ഗവർണർ പദ്ധതിക്കെതിരാണെന്ന് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസ് എംപിമാർക്ക് ഡൽഹിയിൽ മർദ്ദനമേറ്റ സംഭവത്തെ കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അവരെല്ലാവിടെയും ഇതുതന്നെയാണ് ചെയ്തുവരുന്നതെന്നായിരുന്നു കോടിയേരി പ്രതികരിച്ചത്. ഇവിടെ ചെയ്യുന്നതുപോലെ അവിടെയും കളിക്കാൻ നോക്കിയാൽ നടക്കില്ലെന്നാണ് ഡൽഹിയിൽ നിന്നും നൽകിയ മറുപടി. നിങ്ങൾ തന്നെ പറയുന്നു, ക്ലിഫ് ഹൗസിനടുത്തുപോയി, സെക്രട്ടറിയേറ്റിനടുത്തുപോയെന്ന് സാധാരണയായി അടികിട്ടേണ്ട കാര്യമല്ലേ ചെയ്തുവരുന്നത്. ഇവിടത്തെ കളി അവിടെ നടക്കുമെന്ന് തോന്നുന്നില്ല.അതാണ് ഡൽഹിയിൽ നിന്നും ലഭിച്ച മറുപടിയെന്നും കോടിയേരി പ്രതികരിച്ച


