രു കാലത്ത് ബോളിവുഡിന്റെ് സ്വപ്നനായികയായിരുന്നു മാധുരി ദീക്ഷിത്. താരത്തിന്റെ സിനിമകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ഇപ്പോൾ മാധുരിയുടെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങളും ബി ടൗണിൽ സൂപ്പർ ഹിറ്റാവുകയാണ്. 12.5 ലക്ഷം രൂപ മാസവാടക നൽകി മാധുരി മുംബൈയിൽ എടുത്തിരിക്കുന്ന ഫ്‌ളാറ്റിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകരെ അതിശയിപ്പിക്കുന്നത്.

മുംബൈയിലെ വർളിയിലാണ് മാധുരിയുടെ സ്വപ്നഭവനം. അപാർട്ട്മെന്റ് കെട്ടിടത്തിന്റെ 29-ാമത്തെ നിലയിലെ ഫ്ളാറ്റ് ആണ് മാധുരിയും ഭർത്താവ് ശ്രീറാം നെനെയും താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 12.5 ലക്ഷം രൂപയാണ് വീടിന്റെ മാസവാടക. മുംബൈ നഗരം അതിന്റെ എല്ലാ പ്രൗഢിയോടും കാണാനാവുന്ന തരത്തിൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് 5500 സ്‌ക്വയർ ഫീറ്റിലുള്ള ഫ്ളാറ്റ്.

 
 
 
View this post on Instagram

A post shared by Madhuri Dixit (@madhuridixitnene)

മുംബൈ നഗരത്തിന്റെ രാത്രിക്കാഴ്ചകളാണ് ഫ്ളാറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പകൽ നല്ല വെളിച്ചവും ലഭിക്കുമെന്നും ഡിസൈനർ അപൂർവ ഷിറോഫ്് പറയുന്നു.45 ദിവസങ്ങൾ കൊണ്ടാണ് മാധുരിയുടെയും ഭർത്താവിന്റെയും ഇഷ്ടങ്ങൾക്കനുസരിച്ച് ഫ്ളാറ്റ് ഡിസൈൻ ചെയ്തത്. ന്യൂഡ് ഷേഡുകളാണ് വീടിന്റെ അകത്തളങ്ങൾക്കായി മാധുരി ആവശ്യപ്പെട്ടിരുന്നതെങ്കിലും മറ്റ് നിറങ്ങളും നൽകി നോക്കാമെന്ന നിർദ്ദേശം ഡിസൈനർ അപൂർവ ഷിറോഫാണ് മുന്നോട്ട് വച്ചത്.

ന്യൂഡ് ഷേഡിലുള്ള നിറങ്ങളിൽ നിന്ന് മാധുരിയുടെയും ഭർത്താവിന്റെയും മനസ്സ് മാറ്റാൻ അൽപം കഷ്ടപ്പെട്ടുവെന്ന് അപൂർവ പറയുന്നു. ഫ്ളാറ്റിന്റെ ഡിസൈനിംഗിനുണ്ടായിരുന്ന സമയക്കുറവൊഴിച്ചാൽ വേറെ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അപൂർവയുടെ അഭിപ്രായം. 'വളരെ ഫ്രണ്ട്ലിയായ ഇടപെടലായിരുന്നു രണ്ട് പേരുടെയും.

തികച്ചും ന്യായമായ ആവശ്യങ്ങളാണ് ഇരുവരും വീടിന്റെ ഡിസൈനിംഗിൽ മുന്നോട്ട് വച്ചത്. ഇന്റീരിയറിന്റെ നിറങ്ങളിൽ ന്യൂഡ് ഷേഡുകളാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. ആ ഷേഡുകൾ ഒന്ന് മാറ്റിപ്പിടിച്ച് നോക്കാം എന്ന നിർദ്ദേശം ഇരുവരും നല്ല രീതിയിൽ തന്നെ സ്വീകരിച്ചു. ഒരു ക്വിക്ക് മേക്ക് ഓവർ ആയിരുന്നതിനാൽ ടെൻഷനുണ്ടായിരുന്നു. പക്ഷേ അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ പറഞ്ഞ സമയപരിധിക്കുള്ളിൽ വീടൊരുക്കാൻ സാധിച്ചു.