മെൽബൺ: മെൽബണിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ക്രാൻബൺ വെസ്റ്റിൽ കാറിന് തീപിടിച്ച് പെന്തക്കോസ്തു സഭാംഗമായ മലയാളി യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു. കാറിന് തീപിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. മലയാളിയായ ജാസ്മിനും അവരുടെ രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്.

ലൈഫ് സ്പ്രിങ് പെന്തക്കോസ്തു സഭാംഗമാണ് ഇവർ. വെസ്റ്റേൺ പോർട്ട് ഹൈവേയിൽ കഴിഞ്ഞ രാത്രി എട്ട് മണിക്ക് മുമ്പ് ഒരു കാറിന് തീപിടിച്ചെന്നാണ് റിപ്പോർട്ടുകൾ. ഹൈവേക്ക് സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് കത്തിയ നിലയിൽ വാഹനം കണ്ടെത്തിയത്. പരിശോധനയിൽ വാഹനത്തിനുള്ളിൽ മൂന്ന് മൃതദേഹങ്ങളും പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായി യുവതി പിണങ്ങി കഴിയുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.