പ്രിൽ 1 മുതൽ സിംഗപ്പൂർ പ്രവേശന നിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ്. അതേ പൊലെ മലേഷ്യയിലെക്കുള്ള കര അതിർത്തികളും തുറക്കുന്നതോടെ യാത്രകൾ പഴയ പടി സുഗമമാകും. പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത യാത്രക്കാർക്ക് ഏപ്രിൽ മുതൽ കാറുകളും മോട്ടോർ സൈക്കിളുകളും പോലുള്ള സ്വകാര്യ വാഹനങ്ങൾ വഴി സിംഗപ്പൂരിനും മലേഷ്യയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ കഴിയും.

മാത്രമല്ല ഇരു രാജ്യങ്ങളും പൂർണ്ണമായി വാക്‌സിനേഷൻ എടുത്ത യാത്രക്കാരെയും 12 വയസും അതിൽ താഴെയും പ്രായമുള്ള പൂർണ്ണ വാക്‌സിനേഷൻ എടുക്കാത്ത കുട്ടികളെയും ക്വാറന്റൈനോ പരിശോധനകളോ കൂടാതെ പ്രവേശിക്കാനും അനുവദിക്കും, പുറപ്പെടുന്നതിന് മുമ്പുള്ളതും എത്തിച്ചേരുന്നതുമായ പരിശോധനകൾ ഉൾപ്പെടെ ഇനി ആവശ്യമായി വരുന്നില്ല.

അതിർത്തി കടക്കുന്ന പൂർണമായി വാക്‌സിനേഷൻ എടുത്ത യാത്രക്കാർ വാക്‌സിനേറ്റ് ചെയ്ത യാത്രാ പാസ് പോലുള്ള എൻട്രി അംഗീകാരങ്ങൾക്ക് അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതകർ അറിയിച്ചു.ചെക്ക്പോസ്റ്റുകളിൽ എത്തുന്നതിന് മുമ്പ് യാത്രക്കാർക്ക് അവരുടെ വെഹിക്കിൾ എൻട്രി പെർമിറ്റുകൾ പോലുള്ള സാധുവായ യാത്രാ രേഖകളും ഉണ്ടായിരിക്കണം. യാത്രയ്ക്ക് മുമ്പ് ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ SafeTravel വെബ്സൈറ്റിലെ വാക്സിനേഷൻ ചെക്ക് പോർട്ടലും അവർ ഉപയോഗിച്ചേക്കാം.