ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബിർഭൂം കൂട്ടക്കൊലയെ കുറിച്ച് രാജ്യസഭയിൽ സംസാരിക്കവേ പൊട്ടിക്കരഞ്ഞ് ബിജെപി. എംപി. രൂപാ ഗാംഗുലി. സംസ്ഥാനത്ത് ജീവിക്കാൻ കഴിയുന്നില്ലെന്നും രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിൽ ഞങ്ങൾ രാഷ്ട്രപതിഭരണം ആവശ്യപ്പെടുകയാണ്. അവിടെ കൂട്ടക്കൊലകൾ നടക്കുകയാണ്. ജനങ്ങൾ അവിടെനിന്ന് ഓടിരക്ഷപ്പെടുകയാണ്. സംസ്ഥാനത്ത് ഇനി ജീവിക്കാനാകില്ല-മഹാഭാരതം പരമ്പരയിൽ ദ്രൗപതിയുടെ വേഷം ചെയ്ത രൂപ പറഞ്ഞു.

അതേസമയം, ബിർഭൂം കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറരുതെന്ന മമതാ ബാനർജി സർക്കാരിന്റെ അഭ്യർത്ഥന നിരസിച്ചായിരുന്നു ഹൈക്കോടതി നടപടി.