സർവ്വകലാശാലകളിൽ പെൻഷൻ ഫണ്ട് രൂപീകരിക്കണം എന്ന ഓർഡർ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2022 മാർച്ച് 28, 29 തിയ്യതികളിൽ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സമരത്തിൽ നിന്നും കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ വിട്ടു നിൽക്കുകയും ജോലി ചെയ്ത് പ്രതിഷേധിക്കുകയും ചെയ്യും. സമരം പ്രഖ്യാപിച്ച കക്ഷികൾ നിരന്തരമായി കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ അതേപടിയോ അതല്ലെങ്കിൽ ഒരുപടി മുന്നിലോ ആയി കേരളത്തിൽ നടപ്പാക്കുകയാണ് ചെയ്യുന്നത്.

പെൻഷൻ ഫണ്ട് രൂപീകരിക്കണം ഉൾപ്പടെ നിരന്തരം തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കാൻ യാതൊരു മടിയുമില്ലാത്ത ഈ കക്ഷികളുടെ സമരത്തെ മുതലക്കണ്ണീർ എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളു. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയമടക്കം തൊഴിലാളി വിരുദ്ധ നയങ്ങളെ എതിർക്കുന്നതോടൊപ്പം കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെയും എതിർക്കുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്തെ അദ്ധ്യാപക തസ്തികകൾ 30% വെട്ടിക്കുറച്ചും ബോർഡ് ഓഫ് സ്റ്റഡീസും മറ്റ് അക്കാദമിക സമിതികളും നാളിതുവരെയില്ലാത്ത രീതിയിൽ അയോഗ്യരായ രാഷ്ട്രീയ സില്ബന്ധികളെ കുത്തിനിറച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ മൂല്യച്യുതിയിലേക്ക് തള്ളിവിടുന്ന കേരള സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് കെ.യു.ടി.ഓയുടെ ഈ പ്രതിഷേധം.