ആലപ്പുഴ: അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രാഷ്ട്രീയ രാജ്യകർമ്മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ പി സുനിൽകുമാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച സമിതി, അതിന്റെ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷമായിട്ടും അതിന്മേൽ നടപടിയെടുക്കാതെ സർക്കാർ ഒളിച്ചുകളി നടത്തുകയാണ്. 2021 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ട മൂന്നു ഗഡു ക്ഷാമബത്ത കുടിശ്ശിഖയാണ്.

ലീവ് സറണ്ടർ അനുകൂല്യം രണ്ടു വർഷമായി മരവിപ്പിച്ചുകൊണ്ട് ജീവനക്കാരെ സാമ്പത്തിക മായി തകർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിന് വേണ്ടി ഉത്തരവ് ഇറക്കി അഞ്ചു വർഷമായിട്ടും നാളിതുവരെ അത് പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ജീവനക്കാർക്കെതിരെയുള്ള നീതിനിഷേധങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് NGO സംഘ് നേതൃത്വം കൊടുക്കുമെന്ന് പി സുനിൽകുമാർ പറഞ്ഞു. കേരള എൻ. ജി.ഒ. സംഘ് 43 ആം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ രാമനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി സ്വാഗതവും ജില്ലാ ട്രഷറർ എൽ ദിലീപ് കുമാർ കൃതജ്ഞതയും പറഞ്ഞു. ഫെറ്റോ ജില്ലാ പ്രസിഡന്റ് ശ്രീ കെ ജി ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്നു നടന്ന സാംസ്‌കാരിക സമ്മേളനം ഭാരതീയ വിചാരകേന്ദ്രം മേഖലാ സെക്രട്ടറി പി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. യാത്ര അയപ്പ് സഭ സംസ്ഥാന സമിതി അംഗം ജയദാസ് ജി ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച സംസ്ഥാന ജോ: സെക്രട്ടറി ജെ മഹാദേവൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് ഉദ്ഘാടനം ചെയ്തു. BMS ജില്ലാ സെക്രട്ടറി ബിനീഷ്ബോയ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമിതി അംഗങ്ങളായ ആർ അഭിലാഷ്, റ്റി സന്തോഷ്, കെ ആർ രജീഷ്, ദിലീപ് കുമാർ രാമപുരം, കെ ആർ ദേവിദാസ്, മനോജ് ജി പണിക്കർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ് കെ ആർ വേണു,
സെക്രട്ടറി ശ്രീജിത്ത് കരുമാടി,
ട്രഷറർ എൽ ദിലീപ് കുമാർ,
വൈസ്പ്രസിഡന്റ്: എൽ ജയദാസ്,
കെ ജി ഉദയകുമാർ
ബി മഹിൽ കുമാർ
ജോ:സെക്രട്ടറിമാർ
ആർ അഭിലാഷ്,
കെ ആർ രജീഷ്, റ്റി സന്തോഷ്
സംസ്ഥാന കൗൺസിൽ അംഗങ്ങൾ: എ പ്രകാശ്, ജെ മഹാദേവൻ
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
കെ രാമനാഥ്, എം എസ് അനിൽകുമാർ, കെ ആർ ദേവിദാസ്, പി ജി ജിതേഷ് നാഥ്, എം ഷിജി, സുമേഷ് ആനന്ദ്, മണികണ്ഠന്