- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം കരസ്ഥമാക്കി ആസ്റ്റർ മെഡ്സിറ്റി; ആസ്റ്റർ സീനിയേഴ്സ് വയോജനപരിപാലനത്തിനുള്ള പ്രത്യേക പദ്ധതി സംവിധായകൻ ഫാസിൽ ഉദ്ഘാടനം ചെയ്തു
കൊച്ചി -- വയോജന പരിപാലനത്തിൽ നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹെൽത്ത്കെയർ വിഭാഗങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വിജയകരമായി നടപ്പാക്കിയാണ് ആസ്റ്റർ മെഡ്സിറ്റി രാജ്യത്തെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം കരസ്ഥമാക്കിയത്. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി ഏജ് ഫ്രണ്ട്ലി ഹോസ്പിറ്റൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ആസ്റ്റർ മെഡ്സിറ്റി ചീഫ് എക്സിക്യൂട്ടീവ്് ഓഫീസർ അമ്പിളി വിജയരാഘവന് കൈമാറി.ഐഎംഎ സംസ്ഥാന വയോജന പരിപാലന കമ്മിറ്റി കൺവീനർ ഡോ. പ്രവീൺ പൈ, ഡോ. പൗലോസ്, ഐഎംഎ സംസ്ഥാന കമ്മിറ്റി ചെയർമാൻ,ഡോ. മരിയ വർഗീസ്, പ്രസിഡന്റ്, ഐഎംഎ - കൊച്ചി, ഡോ. രോഹിത് നായർ , ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് , ആസ്റ്റർ മെഡ്സിറ്റി തുടങ്ങിയവർ പങ്കെടുത്തു. വയോജന പരിപാലനത്തിനായുള്ള ആസ്റ്റർ സീനിയേഴ്സ് പദ്ധതി മുതിർന്ന ചലച്ചിത്ര സംവിധായകനായ ഫാസിൽ ഉദ്ഘാടനം ചെയ്തു.
വിശ്രമകാലം സാധാരണ ഒറ്റപ്പെടലിന്റെയും കാത്തിരിപ്പുകളുടെയും കാലമാണ്. സ്നേഹവും കരുതലും ഏറ്റവുമധികം അനുഭവിക്കേണ്ട കാലത്ത് അതുറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. ഐഎംഎയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി വയോജനങ്ങളുടെ മെഡിക്കൽ ആവശ്യങ്ങളിൽ വരുന്ന കാലതാമസം പരമാവധി ഒഴിവാക്കി, കരുതലോട് കൂടിയുള്ള സേവനം ഉറപ്പാക്കുന്നതാണ് ആസ്റ്റർ സീനിയേഴ്സ് പദ്ധതിയെന്ന് ഡോ. ടി ആർ ജോൺ വിശദീകരിച്ചു. കേരളത്തിലെ ആസ്റ്റർ ആശുപത്രികളിൽ സമാനമായ പദ്ധതി ആവിഷ്‌ക്കരിച്ച് നിലവാരമുള്ള വയോജന പരിപാലനം ഉറപ്പാക്കുമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള & ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ അറിയിച്ചു.
എഴുപത് വയസിന് മേൽ പ്രായമുള്ളവരുടെ മെഡിക്കൽ സേവനങ്ങൾക്കായി ആശുപത്രിയിൽ പ്രത്യേക കൗണ്ടറും സുഖകരമായ ഇരിപ്പിടവും സജ്ജീകരിച്ചു. ആസ്റ്റർ സീനിയേഴ്സ് എന്നത് തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും സേവനം ഉപയോഗപ്പെടുത്തുന്നവർക്ക് നൽകും.
രജിസ്ട്രേഷൻ, ബില്ലിങ്, മരുന്നുകൾ തുടങ്ങിയവ ഇവർക്കായി സജ്ജീകരിച്ച പ്രത്യേക കൗണ്ടറിൽ തന്നെ ലഭ്യമാക്കും. വിവിധ പരിശോധനകൾ, ഡോക്ടർ കൺസൽട്ടേഷൻ എന്നിവ വേണ്ടി വരുന്ന സമയത്ത് സഹായത്തിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. കൂടാതെ പതിവായുള്ള പരിശോധനകളും , അവശ്യസമയത്ത് വീടുകളിൽ തന്നെ ചികിത്സ എന്നിവയും ആസ്റ്റർ സീനിയേഴ്സ് പദ്ധതിയിൽ ഉൾപ്പെടുന്നു. അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഗതാഗതസംവിധാനവും ആസ്റ്റർ മെഡ്സിറ്റി ഒരുക്കും.
ആശുപത്രിയിൽ വയോജനങ്ങൾക്കായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ, അവരുടെ സുഗമമായ സഞ്ചാരത്തിനായുള്ള ക്രമീകരണങ്ങൾ, ആവശ്യമായ ജീവനക്കാർ, ക്ലിനിക്കൽപരമായ സേവനങ്ങൾ തുടങ്ങിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതുകൊണ്ടാണ് ആസ്റ്റർ മെഡ്സിറ്റിക്ക് ഈ നേട്ടം കൈവരിക്കാനായത്. വയോജനപരിപാലനത്തിൽ നിലവാരമുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനായുള്ള നിർദേശങ്ങൾ കൂടുതൽ ആശുപത്രികളിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഐഎംഎ അധികൃതർ അറിയിച്ചു.