- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എത്ര തവണ ജയിച്ചാലും ഇനി ഒരു തവണത്തെ പെൻഷ മാത്രം; മുൻ എംഎൽഎമാരുടെ പെൻഷൻ വെട്ടിക്കുറച്ച് പഞ്ചാബ് സർക്കാർ
ചണ്ഡിഗഢ്: എംഎൽഎ ആയിരുന്ന ഓരോ ടേമിനും പെൻഷൻ നൽകുന്ന പതിവ് അവസാനിപ്പിച്ച് പഞ്ചാബ് സർക്കാർ. പഞ്ചാബിൽ ഇനി മുൻ എംഎൽഎമാർക്ക് ഒരു ടേമിനു മാത്രമേ പെൻഷൻ നൽകൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി
.
മുൻ എംഎൽഎമാർക്ക്, അവർ രണ്ടു തവണയോ അഞ്ചു തവണയോ പത്തു തവണയോ ജയിച്ചവർ ആയാലും, ഒരു തവണത്തേക്കു മാത്രമേ പെൻഷൻ നൽകൂ. പല തവണ എംഎൽഎമായിരുന്ന പലരും പിന്നീട് എംപിമാരായി അതിനൊപ്പം എംഎൽഎ പെൻഷൻ കൂടി വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയാണെന്ന് മാൻ വ്യക്തമാക്കി.
പലവട്ടം എംഎൽഎമാരായിരുന്നവർ പിന്നീട് തെരഞ്ഞെടുപ്പിൽ തോൽക്കുകയോ മത്സരിക്കാൻ ടിക്കറ്റ് കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴും പെൻഷൻ ഇനത്തിൽ അവർക്കു വൻ തുക കിട്ടുന്നുണ്ട്. ചിലർക്ക് മൂന്നര ലക്ഷവും ചിലർക്ക് നാലര ലക്ഷവും പെൻഷൻ കിട്ടുന്നുണ്ട്. ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
75,000 രൂപയാണ് ഒരു തവണ എംഎൽഎ ആയിരുന്നയാൾക്ക് പഞ്ചാബിൽ പെൻഷൻ ലഭിക്കുന്നത്. പിന്നീടുള്ള ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി.




