കണ്ണൂർ: സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ വർഗ്ഗീയ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ ലഹളക്കാർക്കിടയിൽ മതസൗഹാർദ്ദം സംരക്ഷിക്കുന്നതിനായി ജീവൻ വെടിയേണ്ടി വന്ന ഗണേശ് ശങ്കർ വിദ്യാർത്ഥി ബലിദാന ദിനമായ ഇന്നലെ ഭാരതീയ മസൂർ സംഘ് (ബിഎംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാരം സംരക്ഷണ ദിനമായി ആചരിച്ചു.

പരിപാടിയുടെ ഭാഗമായി കണ്ണൂർ മാതാ അമൃതാനന്ദമയി കണ്ണൂർ മഠാധിപതി അമൃത കൃപാനന്ദപുരി സ്വാമി, കണ്ണൂർ രൂപത ബിഷപ്പ് റവ. ഡോ. അലക്‌സ് വടക്കുംതല എന്നിവരെ ആദരിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളീധരൻ ആദരണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാൻ, ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ, ജില്ലാ ജോ. സെക്രട്ടറി കെ.പി ജ്യോതിർ മനോജ്, ജില്ലാ ട്രഷറർ കെ.കെ. സുരേഷ് ബാബു പങ്കെടുത്തു.