കാടകങ്ങളിലെ കാഴ്ചകൾ അദ്ഭുതപ്പെടുത്തുന്നതും പലപ്പോഴും നൊമ്പരപ്പെടുത്തുന്നതുമാണ്. അതുകൊണ്ട് തന്നെ വന്യമൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. മൃഗങ്ങൾ വേട്ടയാടുന്ന ദൃശ്യങ്ങൾ പലപ്പോഴും കാഴ്ചക്കാരെ കൂട്ടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. സൗത്ത് ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

 
 
 
View this post on Instagram

A post shared by wild animal shorts (@wild_animal_shorts_)

മൂന്ന് ചീറ്റപ്പുലികൾ വലിയ ഒട്ടകപ്പക്ഷിയെ വളഞ്ഞിട്ട് ആാക്രമിക്കുന്നതിന്റെ ദൃശ്യമാണിത്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയം ഒട്ടകപ്പക്ഷിയുടെ ശരീരത്തിൽ പിടുത്തമിട്ട ചീറ്റകൾ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഒട്ടകപ്പക്ഷിയെ കീഴ്‌പ്പെടുത്തിയത്.

ചീറ്റകളുടെ പിടിയിൽ നിന്ന് കുതറി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ തളർന്നു താഴെവീണ ഒട്ടകപ്പക്ഷിയെ ചീറ്റകളിലൊന്ന് കടിച്ചുവലിച്ചുകൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. വൈൽഡ് ആനിമൽ ഷോട്‌സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.