- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറ്റുള്ളവനേക്കാൾ കേമൻ എന്ന് തെളിയിക്കാനുള്ള വ്യഗ്രത; ലഹരിയുടെ പിൻബലവും ചേരുമ്പോൾ അതിഭയാനകമാവുന്നു'; കലാലയ മുറ്റങ്ങൾ അരാജകത്വത്തിന്റെ പരിശീലന കളരികൾ ആക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: കലാലയ മുറ്റങ്ങൾ അരാജകത്വത്തിന്റെ പരിശീലന കളരികൾ ആക്കരുതെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് ജില്ലയിലെ വിവിധ കലാലയങ്ങളിൽ നടന്ന ആഘോഷ പരിപാടികൾ അതിരുവിട്ടതിനെത്തുടർന്നാണ് കർശന നിർദ്ദേശവുമായി എവിഡി രംഗത്തെത്തിയത്.
അടുത്ത കാലത്തായി ആയി ഇത്തരം ആഘോഷങ്ങളിൽ ഒരു ചെറിയ വിഭാഗം വിദ്യാർത്ഥികൾ എങ്കിലും തങ്ങളുടെ വലിപ്പത്തരം കാണിക്കാൻ വാഹനങ്ങളെ കൂടി ആഘോഷങ്ങൾക്ക് കൂട്ടുപിടിക്കുന്നു. ഇതിനൊപ്പം ലഹരിയുടെ പിൻബലവും ചേരുമ്പോൾ സന്ദർഭങ്ങൾ അതിഭയാനകമാവുന്നുവെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളിൽ വാഹന ഉടമസ്ഥർക്കും ഓടിച്ചവർക്കു മെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു വരികയാണ്. ആഘോഷ ദിവസങ്ങൾ, ഇലക്ഷൻ, വർഷാന്ത്യ ദിനങ്ങൾ എന്നീ ദിവസങ്ങളിൽ വാഹനം നൽകില്ലെന്ന് രക്ഷിതാക്കളും ഇത്തരം മോശം പ്രവണതകൾ തടയാനുള്ള ശക്തമായ കർമ്മ പരിപാടികൾ സ്ഥാപന അധികൃതരും കോളേജ്- വിദ്യാഭ്യാസ വകുപ്പുകളും നടപ്പാക്കണമെന്നും എംവിഡി ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംവിഡിയുടെ മുന്നറിയിപ്പ്.
മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അരാജകത്വത്തിന്റെ പരിശീലനക്കളരികളാക്കരുത് കലാലയ മുറ്റങ്ങൾ
കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വർഷാവസാന പരീക്ഷകളിലേക്ക് കടക്കുകയാണ് സ്വാഭാവികമായും സോഷ്യൽഡേകളും പിരിഞ്ഞു പോകലിന് മുൻപുള്ള സമ്മോഹന മുഹൂർത്തങ്ങളും ആഘോഷങ്ങളും കൊണ്ട് മുഖരിതമാണ് വിദ്യാലയങ്ങളിലെ അവസാന ദിനങ്ങൾ.അടുത്ത കാലത്തായി ആയി ഇത്തരം ആഘോഷങ്ങളിൽ ഒരു ചെറിയ വിഭാഗം വിദ്യാർത്ഥികൾ എങ്കിലും താങ്കളുടെ വലിപ്പത്തരം (വിഡ്ഢിത്തരമോ) കാണിക്കാൻ വാഹനങ്ങളെ കൂടി ഇത്തരം ആഘോഷങ്ങൾക്ക് കൂട്ടുപിടിക്കുന്നു.സാധാരണഗതിയിൽ ഇതിൽ വിദ്യാലയങ്ങളിൽ പോകാൻ വാഹനങ്ങൾ നൽകാത്ത രക്ഷിതാക്കൾ പോലും മക്കളുടെ നിർബന്ധം മൂലമോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് കടം കൊണ്ടോ ഈ ദിവസത്തെ ആഘോഷമാക്കുകയാണ്.ആഘോഷത്തിമിർപ്പും, സാഹചര്യത്തിന്റെ സാഹസികതകളും, മറ്റുള്ളവനേക്കാൾ കേമൻ എന്ന് തെളിയിക്കാനുള്ള വ്യഗ്രതകളും, സുപരിചിതമല്ലാത്ത പവർ സെഗ്മന്റ് വാഹനങ്ങളുടെ കൺട്രോൾ സംവിധാനങ്ങളും, ചില കോളേജ് അധികൃതരുടെയെങ്കിലും നിസ്സംഗതയും, കൂട്ടിന് ചിലപ്പോൾ ലഹരിയുടെ പിൻബലവും എല്ലാം ചേരുമ്പോൾ അതി ഭയനകമാവും ഇത്തരം സന്ദർഭങ്ങൾ.കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളിൽ വാഹനവുടമസ്ഥർക്കും ഓടിച്ചവർക്കു മെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു വരികയാണ്. എന്നിരുന്നാലും കലാലയ ആഘോഷ ദിവസങ്ങൾ, ഇലക്ഷൻ, വർഷാന്ത്യ ദിനങ്ങൾ എന്നീ ദിവസങ്ങളിൽ എങ്കിലും വാഹനം നൽകില്ലെന്ന് രക്ഷിതാക്കളും ഇത്തരം മോശം പ്രവണതകൾ തടയാനുള്ള ശക്തമായ കർമ്മ പരിപാടികൾ ബന്ധപ്പെട്ട സ്ഥാപന അധികൃതരും കോളേജ്- വിദ്യാഭ്യാസ വകുപ്പുകളും ആസൂത്രണം ചെയ്ത് നടപ്പാക്കുക തന്നെ വേണം.




