ആലപ്പുഴ: ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം. സിൽവർ ലൈൻ ഉൾപ്പടെ സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ സിപിഐ മൗനം പാലിക്കുന്നു. സർക്കാരിന് പിന്തുണ നൽകുന്നില്ല എന്നും വിമർശനം ഉയർന്നു.

പൊലീസിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. മിക്ക ഉദ്യോഗസ്ഥരും സദാചാര പൊലീസ് കളിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ മോശം പെരുമാറ്റം നേരിടേണ്ടി വരുന്നു എന്നും അഭിപ്രായമുയർന്നു. നേരത്തെ, സിപിഎം സമ്മേളനങ്ങളിലും സിപിഐയ്ക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് സമ്മേളനം പ്രമേയം പാസാക്കി.