തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ വീടിന്റെ വാതിൽ തകർത്ത് കവർച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ. അമ്പൂരി സ്വദേശി ഷാജി വർഗീസിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം, എട്ട് ലക്ഷത്തോളം വില വരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന അരുണാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

കുട്ടികളെ സ്‌കൂളിൽ വിടാനായി ഷാജിയും ഭാര്യയും പുറത്തേക്ക് പോയ സമയത്താണ് മോഷണം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ നിരവധി മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അരുൺ. കസ്റ്റഡിയിലെടുക്കുമ്പോൾ അരുൺ. ഇയാൾ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ വഞ്ചിയൂരിൽ നിന്ന് മോഷണം പോയതാണെന്ന് പൊലീസ് പറഞ്ഞു.