നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ദുജാന ഗ്രാമത്തിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ തല്ലി. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ചേർന്ന് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് പരസ്പരം തല്ലുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആക്രമത്തിൽ പൊലീസ് കേസെടുത്തു.

സ്വത്ത് തർക്കമാണ് സംഘർഷത്തിന് കാരണം സഹോദരങ്ങൾ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു.പൊലീസ് ഇടപ്പെട്ട് തർക്കം പരിഹരിച്ചുവെങ്കിലും ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടർന്നു.

ഒത്ത് തീർപ്പിന് ശേഷവും സ്വത്ത് വിഷയത്തിൽ സമവായത്തിലെത്താതിരുന്ന രാംലുഖ് എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും മകനും ചേർന്ന് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന യുധ്വിറിനെയും ഭാര്യയേയും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രാംലുഖും കുടുംബവും ചേർന്ന് യുധ്വിറിനേയും ഭാര്യയേയും ആക്രമിക്കുന്നത് കാണാം.