തിരുവനന്തപുരം: വേലുത്തമ്പി വീരാഹൂതി അനുസ്മരണം വിവിധ പരിപാടികളോടെ അമൃത മഹോത്്സവം സംഘാടക സമിതി ആചരിക്കും. മാർച്ച് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 100 കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും.

ഏപ്രിൽ 5 ന് രാവിലെ വേലുതമ്പി ചരിത്ര വിളംബരം പുറപ്പെടുവിച്ച കുണ്ടറയിൽ നിന്ന് വീരാഹൂതി നടത്തിയ മണ്ണടിയിലേക്കും 6ന് മണ്ണടിയിൽനിന്ന് അദ്ദേഹത്തെ അടക്കം ചെയ്ത കണ്ണമ്മൂലയിലേക്കും ദീപശിഖാ രഥയാത്ര നടത്തും. അന്ന് വൈകിട്ട് 6 മണിക്ക് ഗാന്ധി പാർക്കിൽ പൊതുസമ്മേളനവും ഏപ്രിൽ 8 ന് തൈക്കാട് റസ്റ്റ്ഹൗസിൽ 'വേലുത്തമ്പി ദളവയും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും.