- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിപ്ലവങ്ങളുടെ അരങ്ങ് വസന്തം എന്ന പേരിൽ ലോക നാടക ദിനം സംഘടിപ്പിച്ചു
കുന്നത്തൂർ: -ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിപ്ലവങ്ങളുടെ അരങ്ങ് വസന്തം എന്ന പേരിൽ ലോക നാടക ദിനം സംഘടിപ്പിച്ചു. നാടകപരിശീലന കളരിയുടെ ഉദ്ഘാടനം, ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച ലഘു നാടകം,ഈ കഴിഞ്ഞ എൽ എസ് എസ് ,യു എസ് എസ് വിജയികളായ കുട്ടികളെ അനുമോദിക്കൽ യുപി വായനമത്സര വിജയികൾക്ക് ഉള്ള സമ്മാനദാനം എന്നിവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിഎസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു..പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി കുട്ടികളെ
അനുമോദിച്ചു.നാടക പരിശീലന കളരി ഉദ്ഘാടനം പ്രശസ്ത സിനിമ, നാടക നടൻഅജിഷ് കൃഷ്ണ കെ പി എ സി നിർവ്വഹിച്ചു.
യു പി വായനമത്സര വിജയികൾക്ക് സമ്മാനം പ്രശസ്ത കവയത്രിയും കേരളത്തിലെ വനിത നാടക ഗാന രചയിതാവുമായദിപിക രഘുനാഥ് നല്കി.ആർ.സൂരാജ്, അർത്തിയിൽ അൻസാരി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.