- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർപാപ്പയുടെ ഭരണ പരിഷ്കാരങ്ങൾ കത്തോലിക്കാ സഭയിൽ അൽമായ പങ്കാളിത്തം സജീവമാക്കും: അഡ്വ. വി സി. സെബാസ്റ്റ്യൻ
കൊച്ചി: ആഗോള കത്തോലിക്കാ സഭയിൽ ഫ്രാൻസീസ് മാർപാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണ രേഖകളും സഭയിൽ അൽമായ പങ്കാളിത്തം കൂടുതൽ ശക്തവും സജീവവുമാക്കുമെന്നും എല്ലാ വ്യക്തി സഭകൾക്കും പുതിയ മാറ്റങ്ങൾ അൽമായ ശാക്തീകരണത്തിന് കൂടുതൽ പ്രചോദനമേകുമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.
കത്തോലിക്ക സഭയുടെ ഭരണ സംവിധാനത്തിൽ വൻ അഴിച്ചുപണിയാണ് 'പ്രെഡിക്കാത്തേ എവാഞ്ചലിയം' അഥവാ 'സുവിശേഷ പ്രഘോഷണം' എന്ന പുത്തൻ ഭരണരേഖയിലൂടെ മാർപാപ്പാ ലക്ഷ്യമിട്ടിരിക്കുന്നത്. സഭാഭരണ സംവിധാനങ്ങളുടെ വിവിധ തലങ്ങളിലും വേദികളിലും അൽമായ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്ന മാർപാപ്പയുടെ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും കൂടുതൽ ഉണർവേകുന്നതാണ്. മാമ്മോദീസാ സ്വീകരിച്ച് സഭാവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളിൽ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളിൽ പ്രഗൽഭരായിട്ടുള്ളവരും അറിവും പഠനവും നേതൃത്വപാടവവും വിശ്വാസ തീക്ഷ്ണതയുമുള്ള വനിതകൾ ഉൾപ്പെടെ ഏതു കത്തോലിക്കാ വിശ്വാസിക്കും ആഗോള കത്തോലിക്കാ സഭയുടെ ഭരണസിരാകേന്ദ്രത്തിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃ സ്ഥാനം ഭാവിയിൽ ഏറ്റെടുക്കാനാവും.
2013 മാർച്ച് 13ന് മാർപാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഫ്രാൻസീസ് പാപ്പാ 2015 ഒക്ടോബർ നാലു മുതൽ 25 വരെ കുടുംബത്തെക്കുറിച്ചും 2018 ഒക്ടോബർ മൂന്നു മുതൽ 28 വരെ യുവജനങ്ങളെക്കുറിച്ചും സിനഡുകൾ വിളിച്ചു ചേർത്തിരുന്നു. 2023 ഒക്ടോബറിൽ ദൈവജനത്തെ ഒന്നാകെ ഉൾക്കൊണ്ട് സിനഡാത്മക സഭാ സിനഡ് പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇവയെല്ലാം അൽമായ വിശ്വാസ സമൂഹത്തിന് കത്തോലിക്കാ സഭയിലുള്ള പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതാണെന്നും ഭാരത വിശ്വാസി സമൂഹത്തിനും ഏറെ പ്രതീക്ഷകളും പ്രചോദനങ്ങളും നൽകുന്നുവെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു