റുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഉപാധികളില്ലാതെ പെൻഷൻ നൽകുക, പ്രവാസി ക്ഷേമനിധിയിൽ അംഗമായവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക, പെൻഷൻ തുക അംശാദായത്തിന് ആനുപാതികമായ് വർദ്ധിപ്പിക്കുക, പ്രവാസികൾക്ക് ഏർപ്പെടുത്തിയ സ്വയം തൊഴിൽ വായ്പാ മാനദണ്ഡങ്ങൾ ലഘൂകരിക്കുക, വരുമാനമില്ലാത്ത തിരിച്ചു വന്ന പ്രവാസികളുടെ ഭവന നികുതിയിൽ ഇളവ് നൽകുക, കൊറോണ മൂലം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുക, തിരിച്ചു വന്ന പ്രവാസികൾക്ക് തൊഴിൽ നൽകുക, പ്രവാസികൾക്കായുള്ള പദ്ധതികൾ പ്രഖ്യാപന ങ്ങളിലൊതുക്കാതെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ കളക്ടറേറ്റിന് (നോർക്കാ ഓഫീസ്) മുന്നിൽ മാർച്ച് 31ന് ധർണ്ണാ സമരം സംഘടിപ്പിക്കാൻ പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായ് പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അറിയിച്ചു