തലശേരി:പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചെണ്ടയാട് നടമ്മലിൽ കലുങ്കിനടിയിൽ കണ്ടെത്തിയ ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്ഥലം വൃത്തിയാക്കുന്നതിനിടെയിൽ പ്രദേശവാസികളാണ് ബോംബുകൾ കണ്ടെത്തിയത്.

കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. കലുങ്കിന്റെ അടിഭാഗത്ത് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു പ്ലാസ്റ്റിക്ക് ബോട്ടിലിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതിന് ശേഷം ബോംബുകൾ നിർവ്വീര്യമാക്കുകയായിരുന്നു.

പരിശോധനയിൽ എസ്. ഐ മനോഹരൻ, എ. എസ്. ഐ സുജോയ് സി.പി.ഒ ബിജു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.