ചാലോട്: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനടുത്തെ അഞ്ചരക്കണ്ടി-ചാലോട് റോഡിൽ പനയത്താംപറമ്പ് മത്തിപ്പാറയിൽ വൻ തീ പിടിത്തം. അഞ്ച് ഏക്കറോളം കശുമാവിൻ തോട്ടം പൂർണ്ണമായും കത്തിനശിച്ചു.

ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. സിവിൽ സ്റ്റേഷൻ ഓഫീസർ ദേവരാജൻ തൈക്കാട്, സീനിയർ ഫയർ റസ്‌ക്യു ഓഫിസർ വി.ജോയ്, ഫയർമാന്മാരായ സിനിന്ത്, രജീഷ്, രമേഷ്, പ്രവീൺ കുമാർ, ഹോംഗാർഡ് രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് തീ അണച്ചത്.