- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യക്ഷിയെ പ്രണയിച്ച് തന്ത്രികുമാരൻ; ഹൊറർ മൂവി പോലൊരു സേവ് ദി ഡേറ്റ്: സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
ഹൊറർ മൂവി പോലൊരു സേവ് ദി ഡേറ്റ് വീഡിയോ. യക്ഷിയെ പ്രണയിക്കുന്ന തന്ത്രി കുമാരനെ ആസ്പദമാക്കിയുള്ള സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുത്തശ്ശിക്കഥയെ ആസ്പദമാക്കിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. മുണ്ടക്കയം സ്വദേശികളായ അർച്ചന അഖിൽ എന്നിവരുടെ സേവ് ദ് ഡേറ്റ് ആണ് വ്യത്യസ്തമായി ചിത്രീകരിച്ചിരിക്കുന്നത്.
മുത്തശ്ശിക്കഥകളിലൂടെ സുപരിചിതയായ നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് വധൂവരന്മാർ എത്തിയത്. ഒരു തന്ത്രികുമാരൻ ഇളവന്നൂർ മടത്തിലേക്ക് യാത്രയ്ക്കിടെ യക്ഷിയായ നീലിയെ കാണുന്നു. തുടർന്നു നീലിയെ ആവാഹിക്കാൻ ശ്രമിക്കുന്നു. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന നീലിയെ തന്ത്രികുമാരൻ ഭാര്യയായി സ്വീകരിക്കുന്നു. ഈ കഥയാണ് സേവ് ദ് ഡേറ്റിന് ഉപയോഗിച്ചത്. മുത്തശ്ശി പേരക്കുട്ടിയോട് കഥ പറയുന്ന രീതിയിലാണ് അവതരണം.
എന്തെങ്കിലും ആശയം അടിസ്ഥാനമാക്കി സേവ് ദ് ഡേറ്റ് ചെയ്യണമെന്നായിരുന്നു അഖിലിന്റെയും അർച്ചനയുടെയും ആഗ്രഹം. ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ നീലിയിലൂടെയും തന്ത്രികുമാരനിലൂടെയും ഇത് യാഥാർത്ഥ്യമാക്കുക ആയിരുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും പ്രദേശത്തുമായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും രംഗങ്ങൾ ചിത്രീകരിച്ചത്. ഭരണങ്ങാനുത്തുള്ള തിടനാട്ടിൽ മറ്റു രംഗങ്ങളും ചിത്രീകരിച്ചു.
ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയായി. ഡബിങ് ആർട്ടിസ്റ്റ് ആയ സൂസൻ ആണ് മുത്തശ്ശിക്ക് ശബ്ദം നൽകിയത്. ജിബിൻ ജോയ് ആണ് ചിത്രങ്ങൾ പകർത്തിയത്. നിതിൻ റോയ് വിഡിയോയും ഗോകുൽ എഡിറ്റിങും ചെയ്തിരിക്കുന്നു. ഏപ്രിൽ 28ന് ആണ് അഖിൽഅർച്ചന വിവാഹം. ഒരു സിനിമ കണ്ടതു പോലെ തോന്നി എന്നതുൾപ്പടെയുള്ള അഭിനന്ദനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജിബിൻ.