- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഡബ്ല്യു ഡിസപ്റ്റ് വുമൺ എന്റർപ്രണർഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു
കൊച്ചി: നാലാമത് ബിഡ്യബ്ല്യു വനിത സംരംഭകത്വ ഉച്ചകോടിയും അവാർഡും (ഡബ്ല്യുഇഎസ്എ-വെസ) ഡൽഹിയിലെ ഹയാത്ത് റീജൻസിയിൽ 29ന് സംഘടിപ്പിച്ച ചടങ്ങിൽ വനിത സംരംഭകരെ ആദരിച്ചു. മാർച്ച് 30ന് വിർച്ച്വൽ ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്.
ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഭാരത് ബയോടെക് ഇന്റർനാഷണൽ സഹ-സ്ഥാപകയും ജോയിന്റ് എംഡിയുമായ സുചിത്ര എല്ല മുഖ്യ പ്രഭാഷണം നടത്തി. അതിരുകൾ ഭേദിക്കുകയും ഇന്ത്യയുടെ ബിസിനസ് ആവാസ വ്യവസ്ഥയിൽ നല്ല മാറ്റങ്ങൾ സൃഷ്ടിച്ച ആശയങ്ങളിലൂടെ പുതുമ കൊണ്ടുവരികയും ചെയ്ത വനിതകളെയാണ് ചടങ്ങിൽ ആദരിച്ചത്.
ഒരു ദിവസം നീണ്ടു നിൽക്കുന്ന വിർച്ച്വൽ ഉച്ചകോടിയിൽ പങ്കെടുത്തവരുടെ പ്രചോദന കഥകളും ജീവിത പാഠങ്ങളും അവതരിപ്പിക്കും. വളർന്നു വരുന്ന വനിത സംരംഭകർ, പിആർ ഏജൻസികൾ, ഇൻക്യുബേറ്റേഴ്‌സ് തുടങ്ങിയവർക്ക് പ്രോൽസാഹനം കൂടിയാണ് ഉച്ചകോടി. വിവിധ വിഭാഗങ്ങളിലായി 16 പേരെയാണ് ചടങ്ങിൽ ആദരിച്ചത്.