മുളന്തുരുത്തി: കെ. റെയിൽ സർ വ്വേയുമായി ഉദ്യോഗസ്ഥരും പൊലീസും എത്തിയാൽ ശക്തമായ ജനകീയ പ്രതിഷേധമുണ്ടാകും.കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി വെട്ടിക്കൽ യൂണിറ്റ് മീറ്റിങ് മനക്കത്താഴം ശ്രീ മണികണ്ഠ ക്ഷേത്ര പരിസരത്ത് ചേർന്നു. വനിതകൾ ഉൾപ്പെടെ നിരവധി ആൾക്കാർ യോഗത്തിൽ പങ്കെടുത്തു.

യൂണിറ്റ് പ്രസിഡന്റ് കെ.ജി.ചന്ദ്രഹാസൻ അദ്ധ്യക്ഷത വഹിച്ചു. റെജി മാത്യു സ്വാഗതം പറഞ്ഞു. രക്ഷാധികാരി എബിൻ വർഗ്ഗീസ് , ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ്, ബിജു പാലാൽ, അഡ്വ. ബിജു വി ജോൺ , സോണൽ പ്രസിഡന്റ് അഡ്വ. സുനു പി ജോൺ , വനിതാ കോ - ഓർഡിനേറ്റർ എം.കെ. ഉഷ, അരുൺ കുമാർ , ജോയി തുടങ്ങിനിരവധി നേതാക്കൾ യോഗത്തിൽ സംസാരിച്ചു.