ന്യൂഡൽഹി: ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്ത് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. ചോദ്യ പേപ്പർ ചോർന്നതിനെത്തുടർന്നാണ് 24 ജില്ലകളിൽ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഉപേക്ഷിച്ചത്.

ഇംഗ്ലീഷ് പേപ്പർ സീരീസ് 316ഇഡി, 316ഇഐ എന്നീ പരീക്ഷകൾ ചോദ്യ പേപ്പർ ചോർന്നതിനാൽ റദ്ദാക്കിയെന്ന് ഉത്തർപ്രദേശ് ബോർഡ് അറിയിച്ചു. ബല്ലിയ ജില്ലയിലാണ് ചോദ്യപേപ്പർ പുറത്തായത്. പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലും ഈ വിഷയത്തിന്റെ പുതിയ പരീക്ഷാതിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.