- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീർ ഫയൽസ് സിനിമ വ്യാജമെന്ന് കെജ്രിവാൾ; ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ബിജെപി പ്രവർത്തകർ; ഗെയിറ്റ് അടിച്ചു തകർത്തു; മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമമെന്ന് സിസോദിയ
ന്യൂഡൽഹി: 'കശ്മീർ ഫയൽ' സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ റാലിക്കിടെ സംഘർഷം. ബിജെപി എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ഐപി കോളേജിൽ നിന്ന് കെജ്രിവാളിന്റെ വസതിയിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായി. ബിജെപി പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് കെജ്രിവാളിന്റെ വീടിനു മുൻവശത്തുള്ള ഗെയിറ്റ് അടിച്ചു തകർത്തു.
കശ്മീർ ഫയൽ സിനിമയിൽ കാണിച്ചിരിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കെജ്രിവാൾ പരിഹസിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചതിന് കെജ്രിവാൾ മാപ്പ് പറയേണ്ടിവരും. മാപ്പ് പറയുന്നതുവരെ ബിജെപിയും യുവമോർച്ചയും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
കെജ് രിവാളിനെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രിയെ കൊലപ്പെത്താൻ ബിജെപിക്കുള്ള മുൻകൂർ പദ്ധതിയായിരുന്നു ഇന്നത്തെ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആം ആദ്മി പാർട്ടിയുടെ വിജയവും പഞ്ചാബിലെ ബിജെപിയുടെ പരാജയവും കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ആഗ്രഹത്തിന് പിന്നിലുണ്ട്. ബിജെപി ഗുണ്ടകളെ പൊലീസ് ബോധപൂർവം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അഴിച്ചുവിടുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ സിസിടിവി ക്യാമറകളും ബാരിക്കേഡുകളും തകർത്തെന്നും സിസോദിയ പറഞ്ഞു.
BJP's MP or a Sadak Chhap Gunda?@Tejasvi_Surya #ArrestTejasviSurya pic.twitter.com/lP2pP0RhAs
- AAP (@AamAadmiParty) March 30, 2022
പ്രതിഷേധത്തെ കുറിച്ച് ഡൽഹി പൊലീസ് പറയുന്നത് ഇങ്ങെയാണ്- രാവിലെ 11.30 ഓടെ ഇരുനൂറോളം ബിജെപി-യുവമോർച്ച പ്രവർത്തകർ കെജ്രിവാളിന്റെ വസതിക്ക് ചുറ്റുമെത്തി മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിൽ 70 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി.
ഉച്ചയ്ക്ക് ഒരു മണിയോടെ ചില പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് കെജ്രിവാളിന്റെ വസതിക്ക് മുന്നിലെത്തി. അവിടെ ബഹളംവെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കൈയിൽ കരുതിയിരുന്ന പെയിന്റ് വാതിലിന് നേർക്കും ഗെയിറ്റിലും ഒഴിച്ചു. സിസിടിവിയും മറ്റു സുരക്ഷാ സംവിധാനങ്ങളും നശിപ്പിക്കുകയും ചെയ്തു.
കെജ്രിവാൾ ഡൽഹി നിയമസഭയിൽ നടത്തിയ പ്രസ്താവനയാണ് വിവാദത്തിനാധാരം. കശ്മീർ ഫയൽ സിനിമക്ക് നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎൽഎമാർ നിയമസഭയിൽ ആവശ്യപ്പെട്ടു. എന്തിനാണ് നികുതി ഒഴിവാക്കുന്നതെന്നും സിനിമ യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ എല്ലാവർക്കും കാണാമെന്നും കെജ്രിവാൾ പറയുകയുണ്ടായി.
'നിങ്ങൾ എന്തിനാണ് ഞങ്ങളോട് ഇത് നികുതി രഹിതമാക്കാൻ ആവശ്യപ്പെടുന്നത്, നിങ്ങൾക്ക് ഇത് താൽപ്പര്യമുണ്ടെങ്കിൽ, അത് യുട്യൂബിൽ ഇടാൻ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടുക, എല്ലാം സൗജന്യമായിരിക്കും. എല്ലാവർക്കും ഇത് ഒരു ദിവസം കൊണ്ട് കാണാൻ കഴിയും', അദ്ദേഹം പറഞ്ഞു.
സഭയിലെ എഎപി എംഎൽഎമാർ ഡസ്‌കിലടിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് കെജ്രിവാളിനെ പിന്തുണച്ചു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. കെജ്രിവാളിന്റെ മറുപടി ബിജെപി സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.




