- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിനു നിർഭയനായ മാധ്യമപ്രവർത്തകൻ; ധാർമികമായ പിന്തുണ നൽകാൻ കട്ടായിരുന്ന കേബിൾ കണക്ഷൻ പുതുക്കി'; നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യൂ
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി. ജോണിന് പിന്തുണ നൽകാൻ കട്ടായിരുന്ന കേബിൾ കണക്ഷൻ പുതുക്കിയെന്ന് വ്യക്തമാക്കി നടൻ ജോയ് മാത്യൂ. വിനു നിർഭനായ മാധ്യമപ്രവർത്തകനാണെന്നും അദ്ദേഹം ധാർമിക പിന്തുണ അർഹിക്കുന്നുണ്ടെന്നും ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
'കുറച്ചുകാലമായി വാർത്താ ചാനലുകൾ ഒന്നും കാണാറില്ലായിരുന്നു. പത്രങ്ങളും ഓൺലൈനും ആവശ്യത്തിലധികം വാർത്തകൾ തരുന്നുമുണ്ടല്ലോ, അതിനാൽ കണക്ഷനും കട്ട് ചെയ്തു. പക്ഷെ ഇന്ന് വീണ്ടും ഞാൻ കണക്ഷൻ പുതുക്കി, ഏഷ്യാനെറ്റ് ന്യൂസ് കാണാൻ മാത്രമല്ല, നിർഭയനായ ഒരു മാധ്യപ്രവർത്തകന് ധാർമികമായ പിന്തുണ നൽകാൻ, അദ്ദേഹം അത് അർഹിക്കുന്നുമുണ്ട്,' ജോയ് മാത്യു പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
നിർഭയനു പിന്തുണ
--------------------
കുറച്ചുകാലമായി വാർത്താ ചാനലുകൾ ഒന്നും കാണാറില്ലായിരുന്നു.പത്രങ്ങളും ഓൺലൈനും ആവശ്യത്തിലധികം വാർത്തകൾ തരുന്നുമുണ്ടല്ലോ ,അതിനാൽ കണക്ഷനും കട്ട് ചെയ്തു .പക്ഷെ ഇന്ന് വീണ്ടും ഞാൻ കണക്ഷൻ പുതുക്കി ,ഏഷ്യാനെറ്റ് ന്യൂസ് കാണാൻ മാത്രമല്ല ,
നിര്ഭയനായ ഒരു മാധ്യപ്രവർത്തകന് ധാർമ്മികമായ പിന്തുണ നല്കാൻ,അദ്ദേഹം അത് അർഹിക്കുന്നുമുണ്ട് .
ദേശീയ പണിമുടക്കിന്റെ സമയത്ത് നടന്ന ചർച്ചക്കിടെ സിഐടിയു നേതാവ് എളമരം കരീമിനെ തല്ലാൻ വിനു വി ജോൺ ആഹ്വാനം ചെയ്തു എന്ന് ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സമരാനുകൂലികൾ പ്രതിഷേധിക്കാൻ രംഗത്തുവന്നത്. വിനു തുറന്നടിച്ച് അഭിപ്രായം പറയുകയും സഖാക്കൾക്ക് അത് വല്ലാതെ നോവുകയും ചെയ്യന്നതാണ് അവരെ വിനുവിനെ കണ്ണിലെ കരടാക്കിയതും. ദേശീയ പണിമുടക്ക് വന്നപ്പോഴും പതിവ് പോലെ അതായത്, തിങ്കളാഴ്ച രാത്രിയിലെ ന്യൂസ് അവറിൽ, ജനങ്ങളെ ദുരിതത്തിലാക്കുന്ന പണിമുടക്കിനെ വിനു രൂക്ഷമായി വിമർശിച്ചിരുന്നു.
പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ തിങ്കളാഴ്‌ച്ച രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്നാണ് വിനു ചോദിച്ചത്.
'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,'. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്.
എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകി എന്ന് ദുർഖ്യാനിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അതേസമയം ആ ചർച്ച കണ്ടിരുന്നവർക്ക് എല്ലാം അറിയുന്ന കാര്യമുണ്ട് വിനു വി ജോൺ കരീമിനെ തല്ലാൻ ആഹ്വാനം ചെയ്തത് ആയിരുന്നില്ല. മറിച്ച് തിരൂരിൽ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കിൽ സമരക്കാർ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.
ചർച്ചക്കിടെയുള്ള പരാമർശത്തിനെതിരെ സമരാനുകൂലികൾ വിമർശനമുയർത്തുമ്പോഴാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അതേസമയം, തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് കരീം ആരോപിച്ചിരുന്നു.
പണിമുടക്ക് രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചതാണെന്നും എന്നിട്ടും ജനങ്ങൾ വലഞ്ഞു എന്ന തരത്തിലാണ് വാർത്ത നൽകുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. ഓട്ടോ തടഞ്ഞു. പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാർത്തയായി വന്നതെന്നും പണിമുടക്ക് പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാണിച്ചായിരുന്നു എളമരം കരീമിനെതിരായ വിനു വി. ജോണിന്റെ പ്രതികരണം.




