കണ്ണൂർ: കേരളത്തെ വെട്ടിമുറിച്ച് ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കി സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നുവെന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി കെ റെയിൽ വിരുദ്ധ പദയാത്ര നടത്തി.

ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് നയിച്ച പദയാത്ര ബുധനാഴ്‌ച്ച വൈകുന്നേരം പുതിയതെരുവിൽ നിന്നാരംഭിച്ചു. രാത്രി വൈകി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിച്ചു. പദയാത്ര ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി,, സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് വി. മണിവർണ്ണൻ അധ്യക്ഷത വഹിച്ചു.

ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരൻ ,പി.കെ. വേലായുധൻ, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.കെ.കെ ശ്രീധരൻ , സി. നാരായണൻ ,മേഖലാ ഉപാധ്യക്ഷ ആനിയമ്മ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ആർ. രാജൻ ,ബാലകൃഷ്ണൻ പടപ്പേങ്ങാട്, സെക്രട്ടറിമാരായ പി. സലീന, ശ്രേയരാഘവൻ, ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി , ട്രഷറർ യു ടി. ജയന്തർ, സെൽ കോഡിനേറ്റർ രാജൻ പുതുക്കുടി , ചിറക്കൽ മണ്ഡലം പ്രസിഡണ്ട് രാഹുൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് സ്വാഗതം പറഞ്ഞു. പൊടിക്കുണ്ട്, പള്ളിക്കുന്ന്, കാൽടെക്സ് എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകി. സ്റ്റേഡിയം കോർണിവൽ നടന്ന പൊതു സമ്മേളനത്തിൽ ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ മാസ്റ്റർ പ്രസംഗിച്ചു.