- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി രാജിവെച്ച് തൊഴിൽ രഹിതരായി അമേരിക്കൻ ജനങ്ങൾ; ഫെബ്രുവരിയിൽ മാത്രം ജോലി വേണ്ടെന്ന് വെച്ചത് 44 ലക്ഷം പേർ
ന്യൂയോർക്ക്: അമേരിക്കയിൽ ജോലി രാജിവെച്ച് തൊഴിൽ രഹിതരാവുന്നവരുടെ എണ്ണം ഓരോ മാസവും വർധിച്ചുവരുന്നു. ഫെബ്രുവരിയിൽ മാത്രം 44 ലക്ഷം പേരാണ് ജോലി രാജിവെച്ചത്. മുൻ മാസത്തേക്കാൾ ജോലി രാജിവെച്ചവരുടെ എണ്ണത്തിൽ വൻവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുഎസ് ബിസിനസ് ബ്യൂറോ ഓഫ് ലാമ്പർ സ്റ്റാറ്റിക്‌സ് മാർച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സർവേയിൽ പറയുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ആണ് ഏറ്റവും കൂടുതൽ പേർ ജോലി രാജിവെച്ചത് (45 ലക്ഷം). റീട്ടെയ്ൽ, ഉൽപാദനം, സ്റ്റേറ്റ് ആൻഡ് ലോക്കൽ ഗവൺമെന്റ് എഡുക്കേഷൻ, ഫിനാൻസ്, ഇൻഷുറൻസ് തുടങ്ങി മേഖലയിൽ പ്രവർത്തിക്കുന്നവരാണ് രാജിവെച്ചവരിൽ ഭൂരിഭാഗവും. തൊഴിൽ രഹിതർക്ക് ലഭിക്കുന്ന ഫെഡറൽ, സ്റ്റേറ്റ് ആനുകൂല്യങ്ങൾ കൂടുതൽ ആളുകളെ ജോലിയിൽ നിന്നും വിരമിക്കുന്നതിന് പ്രേരണ നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയിൽ കോവിഡ് ആരംഭിച്ചതോടെ 20 ദശലക്ഷം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. മഹാമാരിയുടെ ഭീതിയിൽ നിന്നും മോചനം പ്രാപിച്ചതോടെ തൊഴിൽ മേഖലയിൽ ആവശ്യമായ ഉദ്യോഗാർഥികളെ കണ്ടെത്താൻ പാടുപെടുകയാണ്. കഴിഞ്ഞ മൂന്നു മാസമായി അമേരിക്കയുടെ സാമ്പത്തിക രംഗം ശക്തി പ്രാപിച്ചു വരികയാണെന്ന് ഇക്കണോമിക്‌സ് ഇൻഡിക്കേറ്റേഴ്‌സ് സീനിയർ ഡയറക്ടർ ലിൻ ഫ്രാങ്കോ പറഞ്ഞു. എന്നാൽ തൊഴിലാളികളെ കിട്ടാനില്ലാത്തത് വൻ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ 11.4 ദശലക്ഷം ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിൽ തൊഴിൽ അന്വേഷകരിൽ ഓരോരുത്തർക്കും 1.8 തസ്തികളാണ് ഒഴിവായി കിടക്കുന്നത്. എന്നാൽ ആവശ്യമായി തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന് തൊഴിലുടമകൾ പരാതിപ്പെടുന്നു.