- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വരവും രാഗവും നിറഞ്ഞ് ബീഥോവൻ ബംഗ്ലാവ്; മഞ്ജരി സംഗീതത്തിൽ ലയിച്ച് ഭിന്നശേഷിക്കുട്ടികൾ
തിരുവനന്തപുരം: സപ്തസ്വരങ്ങളിലെ ഭാവങ്ങൾ പകർന്ന് നൽകി പിന്നണി ഗായിക മഞ്ജരി ഭിന്നശേഷക്കുട്ടികൾക്കിടയിൽ സംഗീത വിസ്മയം തീർത്തു. സ്വരങ്ങളിലെ ഭാവവും ഈണവും താളവും തിരിച്ചറിഞ്ഞ് കുട്ടികൾ മഞ്ജരിക്കൊപ്പം പാടിക്കയറിപ്പോൾ ബീഥോവൻ ബംഗ്ലാവ് സംഗീത സാന്ദ്രമായി. മായാമാളവഗൗള രാഗത്തിലെ സ്വരങ്ങളാണ് മഞ്ജരി കുട്ടികളെ പരിശീലിപ്പിച്ചത്. ഒപ്പം ഏറെ പ്രിയപ്പെട്ട ഹേ ഗോവിന്ദ് എന്ന ഭജൻ പഠിപ്പിക്കാനും മറന്നില്ല. സെന്ററിലെ കുട്ടികൾ വളരെ വേഗമാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കുന്നതെന്ന് മഞ്ജരി അഭിപ്രായപ്പെട്ടു.
സങ്കീർണമായ സ്വരങ്ങൾ പോലും ഒറ്റത്തവണ കേട്ട് വിസ്മയം തീർക്കുവാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് കാഴ്ചപരിമിതനായ ശ്രീകാന്തിന്റെ എന്തരോ മഹാനുഭാവലു എന്ന കീർത്തനാലാപനം അക്ഷരാർത്ഥത്തിൽ മഞ്ജരിയെയും ഞെട്ടിച്ചു. കുട്ടികൾക്കൊപ്പം പാട്ടുകൾ പാടി ഒരു മണിക്കൂറോളം അവർ സെന്ററിൽ ചെലവഴിച്ചു. ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് ഇനി മഞ്ജരിയുടെ ശിക്ഷണം റെഗുലർ വിസിറ്റിങ് പ്രൊഫസർ എന്ന നിലയിൽ കൂട്ടിനുണ്ടാകുമെന്നും ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് പ്രശസ്തരായ വ്യക്തികളുടെ സേവനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.