- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരിശിങ്കൽ പാലം നവീകരണം യാഥാർത്ഥ്യമാകുന്നു
മേലുകാവ്: മേലുകാവ് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന മേലുകാവ് കുരിശിങ്കൽ പാലത്തിന്റെ നവീകരണ പ്രക്രിയയ്ക്കു തുടക്കമായി. വീതി കുറവ് അടക്കമുള്ള പ്രശ്‌നങ്ങൾ മൂലം ഈ പാലം നാട്ടുകാർക്കു ദുരിതമായി മാറിയിരുന്നു. തുടർന്നു മാണി സി കാപ്പൻ എം എൽ എ യുടെ ശിപാർശയെത്തുടർന്നു ഇവിടെ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ സർക്കാർ അനുവദിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി രൂപരേഖ തയ്യാറാക്കുന്നതിനായി മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. പഴയപാലം പൊളിക്കുമ്പോൾ ഗതാഗതത്തിനായി പകരം സംവീധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ചും വിലയിരുത്തി.
വികസന പ്രവർത്തനങ്ങളിൽ ഗ്രാമീണ മേഖലയെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുരിശിങ്കൽ പാലം നവീകരണത്തിന് ശിപാർശ നൽകിയതെന്ന് മാണി സി കാപ്പൻ പറഞ്ഞു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബഞ്ചമിൻ, റവ ജോണി ജോസഫ്, ജെയിംസ് മാത്യു തെക്കേൽ, ജോയി സ്‌കറിയ, ജോസ് സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, ബിൻസി ടോമി, തോമസ് വടക്കൻ, ജോസുകുട്ടി, ബിജു സോമൻ, ബിബി ഈന്തുങ്കൽ, സുനിൽ ഐസക്, പ്രസന്ന സോമൻ, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, ജീമോൻ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരായ സിസിലി, ഷൈൻ പോൾ തുടങ്ങിയവരും എം എൽ എ യ്‌ക്കൊപ്പം ഉണ്ടായിരുന്നു.