തിരുവനന്തപുരം: വർക്കലയിൽ വിൽപ്പനയ്ക്ക് എത്തിച്ച നാല് കിലോ കഞ്ചാവുമായി കോവളം സ്വദേശിയായ യുവാവ് പിടിയിലായി. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വർക്കല തിരുവമ്പാടിയിലെ കേരള സർക്കാർ അക്വാറിയത്തിന് മുൻവശത്ത് നിന്നുമാണ് പ്രതി എക്‌സൈസിന്റെ പിടിയിലായത്. കോവളം സ്വദേശി ദിവർ എന്ന വിഷ്ണുവാണ്(22) അറസ്റ്റിലായത്.

ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പാപനാശം, ഹെലിപ്പാട്, കുരയ്ക്കണ്ണി, തിരുവമ്പാടി എന്നീ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. പ്രദേശത്ത് വിദേശികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സജീവമാണ്. പൊലീസ് എക്‌സൈസ് വകുപ്പുകൾ സംയുക്തമായി മേഖലയിൽ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.