കൊച്ചി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ഭക്ഷ്യ വിതരണ ആപ്പായ റെസോയ്, സ്റ്റെനം ഏഷ്യ എന്നിവരുടെ ആഭിമുഖ്യത്തിൽ പുതുവൈപ്പ് ബീച്ചിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള പരിപാടി ഉത്ഘാടനം ചെയ്തു.മാറംപള്ളി എംഇഎസ് കോളേജ്, എസ്സിഎംഎസ് കേളേജ് ഓഫ് മാനേജ്മെന്റ്, എസ്സിഎംഎസ് കേളേജ് ഓഫ് ആർകിടെക്ച്ചർ, എസ്സിഎംഎസ് കേളേജ് ഓഫ് എൻജിനീയറിങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ള 250ഓളം എൻഎസ്എസ് വാളണ്ടിയർമാർ പങ്കെടുത്തു. നീക്കം ചെയ്യ്ത മാലിന്യങ്ങൾ തരംതിരിച്ച് റീസൈക്ലിങ്ങിനയച്ചു.

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രസികല പ്രിയരാജ് ,കെഎച്ച്ആർഎ സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ, ജില്ലാ പ്രസിഡണ്ട് മനോഹരൻ ടി.ജെ, ജില്ലാ സെക്രട്ടറി റഹീം, റെസോയ് സിഇഒ മുഹമ്മദ് മുസ്തഫ, എക്സിക്യൂട്ടീവ് ഡയരക്ടർ നാസിം മുഹമ്മദ്, ലീഗൽ അഡൈ്വസർ അഡ്വ.ഷെറി ചെറിയാൻ, സ്റ്റെനം ഏഷ്യ സിഇഒ രജത്ബത്ര, പ്രഹ്ലാദ് തിവാരി ടെറി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശുചീകരണ പ്രവർത്തനങ്ങൾ ചെയ്ത കോളേജുകൾക്കു ബാർ കൗൺസിൽ ഓഫ് കേരള മെമ്പർ അഡ്വ.നാഗരാജൻ നാരായണനും പങ്കെടുത്തവർക്ക് എറണാകുളം ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി സി.കെ സനിലും മെമന്റോകൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി.

സ്റ്റെനം ഏഷ്യയുടെ പ്രിവൻഷൻ ഓഫ് മറൈൻ ലിറ്റർ ഇൻ ദി ലക്ഷദ്വീപ് സീ, പ്രോമിസ് എന്ന 4 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ബീച്ചുകൾ മാലിന്യമുക്തമാക്കുന്നത്. 2020 ൽ ആരംഭിച്ച പദ്ധതി 2024നവസാനിക്കും. പുതുവൈപ്പിന് പുറമെ, കോഴിക്കോട് കാപ്പാട്, കൊല്ലം ബീച്ചുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യും.