കുന്നത്തൂർ: - അണ്ടർ 18 സ്റ്റേറ്റ് ചെസ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശിയ മത്സരത്തിന് തിരഞ്ഞെടുത്ത നാടിന്റെ അഭിമനവും മിഴി കുട്ടി കൂട്ടം ബാലവേദി കൂട്ടുകാരിയുമായ നഫീന സമീന് മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദനം നല്കി.ഏപ്രിൽ 18 മുതൽ 26 വരെ കോയമ്പത്തൂരിൽ വച്ചാണ് ദേശിയ മത്സരം നടക്കുന്നത്.

അനുമോദന യോഗംകോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് വൈസ് പ്രസിഡന്റ് .ബി.ബിനീഷ്, താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, ലത്തീഫ് പെരുംകുളം നൗഷാദ് റ്റി എസ്.അർത്തിയിൽ അൻസാരി, നാസർ മൂലത്തറ, സബീന ബൈജു, വൈ. ഗ്രിഗറി, നഫീന സമീർ,
തുടങ്ങിയവർ പ്രസംഗിച്ചു.