ചെന്നൈ: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും മൂന്നംഗ കുടുംബം അത്ഭുതമായി രക്ഷപ്പെട്ടു, തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം. കുടുംബാഗംങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കല്ലക്കുറുച്ചി ജില്ലയിലെ കൽവരയൻ മലയിലെ ആദിവാസി വീടുകളിലൊന്നിലാണ് സംഭവം. വീട്ടുകാരനായ രാജയും ഭാര്യയും 10 മാസം പ്രായമുള്ള മകനുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രി രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവിൽ പാൽ തിളപ്പിക്കാൻ വെച്ച ശേഷം അയൽവാസിയുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു. ഗ്യാസിൽ പാൽ തിളപ്പിക്കാൻവച്ച കാര്യം യുവതി മറന്നുപോയിരുന്നു.

ഉടൻ തന്നെ വൈക്കോൽ മേഞ്ഞ വീടിന് തീപിടിച്ചു. ഉടൻ തന്നെ വീട്ടുകാരെയും അയൽവാസികളെയും മാറ്റി. അതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്