- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ആവേശകടലിരമ്പി റെഡ്ഫ്ളാഗ് ഡേ; ദേശീയപാതയിൽ 23 കിലോമീറ്റർ മുറിയാതെ ചെമ്പതാക പിടിച്ചു

കണ്ണൂർ:സി.പി. എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് വിളംബരം ചെയ്തുകൊണ്ടു റെഡ് ഫ്‌ളാഗ് ഡേ നടത്തി. 23 കിലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തലശേരി ജവഹർഘട്ടിൽ നിന്ന് കണ്ണൂർ കാൽടെക്‌സിലെ എകെ ജി പ്രതിമ വരെ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ് ഫ്ളാഗ് ഡേ നടത്തിയത്.
വെള്ളിയാഴ്‌ച്ച വൈകുന്നേരം അഞ്ചിനാണ് 23 കിലോമീറ്ററോളം നീളത്തിൽ ചെങ്കൊടി പാറിയത്. അഞ്ചു മീറ്റർ നീളമുള്ള ചെമ്പതാകകൾ ചേർത്തുകെട്ടിയാണ് ജവഹർഘട്ടുമുതൽ എകെജി സ്‌ക്വയർ വരെ 23 കിലോമീറ്ററിൽ പിടിച്ചത്.
ജവഹർഘട്ടിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫ്ളാഗ്ഡേ പ്രഖ്യാപനം നടത്തി. എ കെ ജി സ്‌ക്വയറിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ. ജില്ലാസെക്രട്ടറി എം.വി ജയരാജൻ, കെ.കെ രാഗേഷ്, പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
കരിവെള്ളൂർ രക്തസാക്ഷി സ്മാരകംമുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കിയ ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിൽ 15 മീറ്റർ നീളമുള്ള ചെങ്കൊടിയേന്തി പാർട്ടിപ്രവർത്തകർ അണിനിരന്നു. യുഎഫ് വേൾഡ് റെക്കോഡിനുവേണ്ടി സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്ളാഗ് ഡേ ചിത്രീകരിച്ചിട്ടുണ്ട്.


