റിയാദ്: യെമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ ഇന്ത്യക്കാരുമെന്ന് സൗദി അറേബ്യ. കരിമ്പട്ടികയിൽപ്പെടുത്തിയ 25 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യക്കാരുമുള്ളത്. ഇവരുടെ പേരുകൾ സൗദി പുറത്തുവിട്ടു. ഇന്ത്യക്കാർക്ക് പുറമെ യെമൻ, ബ്രിട്ടൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നടക്കമുള്ള എട്ടോളം പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ചിരഞ്ജീവ് കുമാർ സിങ്, മനോജ് സബർബാൾ എന്നീ രണ്ട് ഇന്ത്യക്കാരാണ് ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരുടെ പട്ടികയിലുള്ളത്. ഹൂതികൾക്ക് സഹായം എത്തിക്കുന്ന 10 വ്യക്തികളുടെയും 15 കമ്പനികളുടെയും വിവരങ്ങളാണ് സൗദി പുറത്തുവിട്ടത്. ഇവരുടെ സ്വത്തുക്കൾ മരവിപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.