തലശേരി: ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും തകർക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി പകരം ഒരു ബദൽ ഗവർമെന്റിനെ സി.പി. എം കൊണ്ടുവരുമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തലശേരി ജവഹർഘട്ടിൽ സി.പി. എം റെഡ് ഫ്ളാഗ് ഡേ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻഭരണഘടനയും ജനാധിപത്യവും തകർക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റുന്നതിനുള്ള ബദൽ സർക്കാരിനെ കുറിച്ചുള്ള ചർച്ചകൾ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ നടക്കുമെന്നും കോടിയേരി പറഞ്ഞു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മോദിസർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും തീവ്രവലതുപക്ഷം ശക്തിപ്രാപിച്ച ഇടങ്ങൾ അവരിൽ നിന്നും തിരിച്ചുപിടിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന ശ്രദ്ധേയവുമായ സമ്മേളനത്തിനു വേണ്ടിയാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കേരളം കണ്ട ഏറ്റവും വലിയ റാലിയായി പാർട്ടി കോൺഗ്രസിന്റെ സമാപനദിവസം നടക്കുന്ന റാലിയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ. എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി.സി കെ രമേശൻ, കാത്താണ്ടി റസാഖ്, എസ് ടി ജയ്സൺ, ഒ വി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.