- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യലഹരിയിൽ ഓടുന്ന കാറിന് മുകളിൽ കയറി നൃത്തം ചെയ്ത് യുവാക്കൾ; വീഡിയോ ട്വിറ്ററിൽ പ്രചരിച്ചു; വാഹന ഉടമയ്ക്ക് 20,000 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്
ഗസ്സിയാബാദ്: മദ്യലഹരിയിൽ കാറിന് മുകളിൽ കയറി നൃത്തം ചെയ്ത് യുവാക്കൾ. ഡൽഹി- മീററ്റ് എക്സ്‌പ്രസ് ഹൈവേയിൽ ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ വെച്ച് ഓടുന്ന കാറിന് മുകളിൽ കയറിയാണ് യുവാക്കൾ നൃത്തം ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വാഹന ഉടമയ്ക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തി.
മദ്യലഹരിയിൽ കാറിന് മുകളിൽ കയറി തിരക്കേറിയ റോഡിൽ നൃത്തം ചെയത യുവാക്കൾളുടെ വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതോടെയാണ് ഗസ്സിയാബാദ് പൊലീസ് കേസെടുത്തത്. റോഡിലൂടെ മാരുതി സുസുക്കി എർട്ടിഗയുടെ മുകളിൽ കയറി നൃത്തം ചെയ്യുന്ന 33 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചത്. മദ്യപിച്ചുകൊണ്ട് പ്രകടനം നടത്തിയ ഇവർ പെട്ടെന്ന് കാറിന് മുകളിൽ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവിങ് സീറ്റിൽ കയറി വാഹനം ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
ഇതിന് പിന്നാലെയാണ് ട്രാഫിക് പൊലീസ് വിഷയത്തിൽ ഇടപെട്ടതും വാഹന ഉടമയ്ക്ക് 20,000 രൂപ പിഴയിട്ടതും. ഗസ്സിയാബാദ് പൊലീസിനെ ടാഗ് ചെയ്തായിരുന്നു പലരും വീഡിയോ പങ്കുവെച്ചത്.
വീഡിയോയിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഗസ്സിയാബാദ് ട്രാഫിക് പൊലീസ് നടപടി എടുത്തത്. ഇക്കാര്യം പൊലീസ് ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. ഏപ്രിൽ 1 വെള്ളിയാഴ്ച ബുലന്ദ്ഷഹർ റോഡിലെ ഗസ്സിയാബാദിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ സെക്ടർ 13 ലാണ് സംഭവമെന്നാണ് ചലാനിൽ പറയുന്നത്. രാത്രി 8 മണിക്കാണ് അപകടമായ രീതിയിൽ വാഹനമോടിച്ചത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിയമവിരുദ്ധമായി വാഹനമോടിച്ചതിനും, നിയമങ്ങൾ ലംഘിച്ചതിനുമാണ് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ നമ്പറും ഉടമയുടെ വിവരങ്ങളും ഉൾപ്പെടെയാണ് ട്രാഫിക് പൊലീസ് വിവരങ്ങൾ പങ്കുവെച്ചത്.




