ചുവപ്പ് സാരിയിൽ സുന്ദരിയായി പ്രാർത്ഥനാ ഇന്ദ്രജിത്ത്. സ്‌കൂളിലെ ഫെയർവെൽ ചടങ്ങിലാണ് അമ്മ ഡിസൈൻ ചെയ്ത ചുവപ്പ് സാരിയിൽ പ്രാർത്ഥന തിളങ്ങിയത്. സാരിയിലുള്ള ചിത്രങ്ങൾ പ്രാർത്ഥന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. പൂർണിമയുടെ ഫാഷൻ ലേബലായ പ്രാണയിൽനിന്നുള്ള സാരിയാണിത്. ഇന്ദ്രജിത്ത്-പൂർണിമ താരദമ്പതികളുടെ മൂത്തമകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്.

വളരെ ലളിതമായ വർക്കുകളുള്ള സാരിക്കൊപ്പം എംബ്രോയ്ഡറി ചെയ്ത സ്ലീവ്ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ആഭരണങ്ങളിലും മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. ഒരു സ്‌റ്റൈലിഷ് ഹാൻഡ് ബാഗും ഒപ്പമുണ്ട്.

പാട്ടും ഡാൻസും സ്‌റ്റൈലൻ ചിത്രങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് പ്രാർത്ഥന. ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. 2018ൽ പുറത്തിറങ്ങിയ 'മോഹൻലാൽ' എന്ന ചിത്രത്തിലെ 'ലാലേട്ടാ...' എന്ന പാട്ടിലൂടെയാണ് പ്രാർത്ഥന ശ്രദ്ധിക്കപ്പെട്ടത്.