കുന്നത്തൂർ:_ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക ബാല പുസ്തക ദിനം 'നന്മയുടെ നടവഴികൾ' എന്ന പേരിൽ സംഘടിപ്പിച്ചു വായന മത്സരം, പുസ്തകം പരിചയപ്പെടുത്തൽ, പുസ്തക ചർച്ച ,കുട്ടി പാട്ടും കുട്ടി പറച്ചിലും എന്നിവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ഗ്രന്ഥശല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത കവയത്രി ദീപിക രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പെരുംകുളം, റ്റി എസ് നൗഷാദ്, സബീന ബൈജു, ഹസീന ടീച്ചർ, ഹർഷ ഫാത്തിമ,അഹ്‌സൻ അക്കരയിൽ എന്നിവർ പ്രസംഗിച്ചു.വായന കുട്ടികളുടെ മാനസിക ചക്രവാളം വികസിപ്പിക്കുകയും ഭാവന വളർത്തുകയും അറിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അറിവ് വായനയിലൂടെ ഉണ്ടാകേണ്ടതാണ് .

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ശ്രദ്ധ പുസ്തകങ്ങളിലേക്ക് ചെലുത്തുന്നതിനും വേണ്ടിയാണ് കുട്ടികൾക്ക് യക്ഷിക്കഥകളും ബാലകഥകളും രചിച്ച ഡാനിഷ് ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സന്റെ ജന്മദിനമായ ഏപ്രിൽ 2 അന്താരാഷ്ട്ര ബാല പുസ്തക ദിനം ആയി ആചരിക്കുന്നത്.