- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കൈയേറ്റവും വാടക കുടിശികയും; തലശേരി വ്യവസായ എസ്റ്റേറ്റിൽ നിന്നും 14 വ്യവസായ സംരംഭകരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരുമായി സംഘർഷം

തലശേരി: വാടക കുടിശ്ശികയും അനധികൃത കൈയേറ്റവും കൊണ്ട് പൊറുതിമുട്ടിയ തലശേരി നഗരസഭ എരഞ്ഞോളി വ്യവസായ എസ്റ്റേറ്റിൽ അനധികൃതമായി പ്രവർത്തിക്കുന്ന 14 വ്യവസായ സംരഭകരെ കുടിയിറക്കി. പൊലിസിനെ ഉപയോഗിച്ചു ബലം പ്രയോഗിച്ചാണ് ഇവരെ ഒഴിപ്പിച്ചത്. കടകൾ പൂട്ടി സീൽ ചെയ്യുന്നത് തടഞ്ഞവ്യവസായ സംരഭകരും ഉദ്യോഗസ്ഥരും മണിക്കൂറുകളോളം വാക്കേറ്റവും സംഘർഷവും നടന്നു.പൊലിസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
എരഞ്ഞോളികണ്ടിക്കലിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് നഗരസഭാ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ പൂട്ടി സീൽ ചെയ്തത്. വിവിധ 22 ചെറുകിട വ്യവസായ സംരംഭങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 14 ഓളം സ്ഥാപനങ്ങൾ അവർക്കനുവദിച്ച സ്ഥലത്തിനു പുറമെ തൊട്ടുള്ള ഭാഗംകൂടി കയേറി സ്വന്തമാക്കിയതായി നഗരസഭാ റവന്യുഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇവർക്ക് കൈയേറ്റം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി.
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ സ്ഥാപന ഉടമകൾ തടഞ്ഞതിനെ തുടർന്ന് ഏറെനേരം സംഘർഷം നിലനിന്നിരുന്നു. പൂട്ടി സീൽ ചെയ്ത സ്ഥാപനങ്ങൾ മാസ വാടകയും ഡപ്പോസിറ്റും കുടിശിക വരുത്തിവച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. നിരവധി തവണ ഉദ്യോഗസ്ഥർ നേരിട്ടും നോട്ടിസ് മുഖേനയും അനധികൃതക്കാരെ ബന്ധപ്പെട്ടിരുന്നു.
എന്നാൽ ഇവർ കുടിശിക അടയ്ക്കാനോ പിന്മാറാനോ തയാറായിരുന്നില്ല. ഇതേ തുടർന്നാണ് പൊലിസ് സഹായത്തോടെ നഗരസഭാ റവന്യുവിഭാഗം സ്ഥലത്തെത്തിയത്. അനധികൃത കയേറ്റം ഉദ്യോഗസ്ഥർ നീക്കം ചെയ്യാൻ തുടങ്ങിയതോടെ സ്ഥാപന ഉടമകൾ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിൽ കലാശിച്ചുവെങ്കിലും പൊലിസ് സ്ഥിതി ശാന്തമാക്കി


