- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിത ഹൈഡ്രജൻ ബിസിനസ് വികസിപ്പിക്കാൻ ഇന്ത്യൻ ഓയിലും എൽആൻഡ്ടിയും റിന്യൂവും സംയുക്ത സംരംഭം രൂപീകരിക്കും
തിരുവനന്തപുരം : കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, ചില്ലറ വിൽപന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനും മുൻനിര എഞ്ചിനീയറിങ്, കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൺ ആൻഡ് ടൂബ്രോ (എൽ ആൻഡി ടി)യും പ്രമുഖ പുനരുപയുക്ത ഊർജ കമ്പനിയായ റിന്യൂ പവറും ഹരിത ഹൈഡ്രജൻ ബിസിനസ് വികസിപ്പിക്കുന്നതിനായി കൈകോർക്കുന്നു. ഇതിനായി ഇവർ സംയുക്ത സംരംഭം (ജെവി) രൂപീകരിക്കും.
ഇപിസി പദ്ധതികൾ രൂപകൽപന ചെയ്യാനും നടപ്പിലാക്കാനുമുള്ള എൽ ആൻഡിയുടെ വൈദഗ്ദ്യവും ഇന്ത്യൻ ഓയിലിന്റെ പെട്രോളിയം ശുദ്ധീകരണത്തിലുള്ള മികവും ഊർജമേഖലയിലാകെയുള്ള സാന്നിദ്ധ്യവും പുതിയ പുനരുപയുക്ത ഊർജ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള റിന്യൂ പവറിന്റെ ശേഷിയും ഈ ത്രികക്ഷി സഖ്യത്തിൽ സമന്വയിപ്പിക്കപ്പെടും. ഇതോടൊപ്പം ഇന്ത്യൻ ഓയിലും എൽആൻഡ്ടിയും ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈസറുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു ജെവി രൂപീകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലും ഹരിത ഹൈഡ്രജൻ പദ്ധതികൾ വികസിപ്പിക്കുന്നതിലും അതിവേഗ മുന്നേറ്റം നടത്താൻ രാജ്യം പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ ത്രികക്ഷി സഖ്യം ഹരിത ഹൈഡ്രജൻ പദ്ധതികൾ സമയബന്ധിതമായി വികസിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും എൽആൻഡ്ടി സിഇഒയും എംഡിയുമായ ശ്രീ. എസ് എൻ സുബ്രഹ്‌മണ്യൻ പറഞ്ഞു.
രാജ്യത്തെ ഹരിത ഹൈഡ്രജൻ ഉത്പാദന, കയറ്റുമതി ഹബ്ബാക്കുക എന്ന പ്രധാന മന്ത്രിയുടെ കാഴ്ചപ്പാടിനോട് ചേർന്നുകൊണ്ട് ഇന്ത്യുടെ ഹരിത ഹൈഡ്രജൻ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാനാണ് ഇന്ത്യൻ ഓയിൽ ഈ സഖ്യത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.