- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകളിൽ പൊലീസ് പരാതി പെട്ടികൾ അല്ലെങ്കിൽ ചൈൽഡ് ലൈൻ പരാതി പെട്ടികൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ സി ഡി സി പ്രമേയം പാസ്സാക്കി
കോഴിക്കോട് : സ്‌കൂളുകളിൽ പൊലീസ് പരാതി പെട്ടികൾ അല്ലെങ്കിൽ ചൈൽഡ് ലൈൻ പരാതി പെട്ടികൾ സ്ഥാപിക്കണമെന്നാവശ്യ പ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ പ്രമേയം പാസ്സാക്കി. ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് 2017 ഗുരുഗ്രാമിലെ സ്‌കൂളിൽ നിന്ന് പുറത്ത് വന്ന 7 വയസുകാരിയുടെ മരണം. ഇതിനുപുറമെ ഒട്ടേറെ കേസുകൾ നമ്മൾ ഇന്ന് നവമാധ്യമത്തിലൂടെ കണ്ടു വരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നതിലൂടെ കുട്ടികൾക്കുള്ള പ്രശ്‌നങ്ങൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അധികൃതരിൽ എത്തിച്ച് പെട്ടെന്ന് അതിനൊരു പരിഹാരം കാണാനും അതിലൂടെ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കാൻ സാധിക്കും.
ഒരു അദ്ധ്യാപികയെ ഇൻ ചാർജ് കൊടുത്ത് വരുന്ന പരാതികൾ കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റർ ഉണ്ടാക്കി ഉത്തരവാദിത്തോടെ കൈകാര്യം ചെയ്യണം. പൊലീസിനെയോ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെയോ കൃത്യസമയത്ത് അറിയിക്കണം. എൻസിഡിസി മാസ്റ്റർ ട്രെയ്‌നർ ബാബ അലക്‌സാണ്ടർ, ഐ സി ഇ ടി ഡയറക്ടർ തോമസ് കെ എൽ, റീജണൽ ഓഫീസ് അഡ്‌മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ്, ഫാക്കൽറ്റിമാരായ ബിന്ദു സരസ്വതി ഭായ് , സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.