- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തിൽ ഏപ്രിൽ ഏഴിന് രാജ്ഭവൻ മാർച്ചും ധർണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടർ ഉരുട്ടിയും മുച്ചക്രവാഹനങ്ങൾ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയിൽ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും.
കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ രാജ്ഭവൻ മാർച്ചിന് നേതൃത്വം നൽകുമെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. ഇന്ധന-പാചകവാതക വിലവർധനവിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികൾ.
Next Story