അബുദാബി: പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന രീതി നിർത്തലാക്കാൻ യുഎഇ. താമസവിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. ഏപ്രിൽ 11 മുതൽ പുതിയ സംവിധാനം നിലവിൽ വരും.

ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിഎ) സർക്കുലർ പുറത്തിറക്കി. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിൽ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം.

വിദേശത്ത് നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനകമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയുടെ പരിശോധിച്ചാൽ യാത്രക്കാരന്റെ വിസയുടെ വിവരങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യുഎഇ എമിറേറ്റ്സ് ഐഡി, കൂടുതൽ വിവരങ്ങൾ ചേർത്ത് പരിഷ്‌കരിച്ചിരുന്നു.