ന ജീവിതത്തിന്റെ കാതലായ വിഷയങ്ങളിൽ ശാസ്ത്രീയമായ നിലപാടുകൾ സ്വീകരിക്കേണ്ട സംസ്ഥാന ആസൂത്രണ ബോർഡ് ഇരുട്ടുകൊണ്ട് ഓട്ട അടക്കുവാൻ ശ്രമിക്കുകയാണെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആരോപിച്ചു. ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു സമിതി. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വീടും പുരയിടവും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് നേരിടേണ്ടിവരുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും ലഘൂകരിച്ചു കാണിക്കുന്നത് ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് ബോർഡ് വ്യക്തമാക്കണം.

രാഷ്ട്രീയ മേലാളന്മാർ അവതരിപ്പിച്ച വിഷയങ്ങൾ തന്നെ ബോർഡ് മൂടി പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ്. വിദഗ്ദ്ധർ തയ്യാറാക്കി എന്നവകാശപ്പെടുന്ന ഡിപിആർ അടിമുടി വൈരുദ്ധ്യം നിറഞ്ഞതും അപ്രായോഗികവും ആണ് എന്നത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് അദ്ദേഹം കെ റയിലിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നത്. കാർബൺ ബഹിർഗമനത്തെ സംബന്ധിച്ച ശാസ്ത്രീയമായ തെളിവുകൾ പോലും ഇല്ലാതെ ആണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പാരിസ്ഥിതിക പരിപ്രേക്ഷ്യത്തിൽ ഭൂ വിനിയോഗ രീതി കളും, കാർബൺ ബഹിർഗമനവും ഏറ്റവും അഭികാമ്യമായ തലത്തിൽ നിജപ്പെടുത്തപ്പെടണം എന്ന പ്രഖ്യാപിത തത്വത്തിന് കടക വിരുദ്ധ മാണ് പുതിയ തായി ഏറ്റെടുക്കപ്പെടുന്ന ഭൂമിയിൽ വേറിട്ട ഒരു റെയിൽവേ നിർമ്മിക്കുന്നത്. ജനങ്ങളുടെ അതിശക്തമായ പ്രതിഷേധം ഉയർന്നിട്ടും ജനവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നവർ വ്യക്തിതാല്പര്യം മാത്രം ഉയർത്തിപ്പിടിക്കുന്നവരാണ്.

ഈ നിലപാടുകൾ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും എന്ന് സമിതി ചെയർമാൻ എംപി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ എന്നിവർ അഭിപ്രായപ്പെട്ടു.